 
ചാലക്കുടി: കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി മഹോത്സവത്തിന് തന്ത്രി സി.കെ. നാരായണൻകുട്ടി കൊടിയേറ്റി. മേൽശാന്തി കെ. ബാബുലാൽ സഹകാർമ്മികനായി. കൊടിക്കൂറയുമായി ക്ഷേത്രം പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തി. ക്ഷേത്ര ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ചൊവ്വാഴ്ച രാത്രി തണ്ടിക സമർപ്പണം നടക്കും. ഭക്തജനങ്ങൾ നേരിട്ട് ഭക്ഷ്യസാമഗ്രികൾ ക്ഷേത്രത്തിലെത്തിക്കും. ഉത്സവദിനമായ വ്യാഴാഴ്ച രാവിലെ 11ന് കാവടി അഭിഷേകവും ഉച്ചയ്ക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അന്നദാനവും ഉണ്ടാകും. രാത്രി 10.30ന് പള്ളിവേട്ടയും നടക്കും. വെള്ളിയാഴ്ചയിലെ ആറാട്ടോടെ ഉത്സവം സമാപിക്കും.സെക്രട്ടറി എ.ടി. ബാബു,ട്രഷറർ കെ.ജി. സുന്ദരൻ, ബാബു തുമ്പരത്തി തുടങ്ങിയവർ നേതൃത്വം നൽകി.