gvr-news-photo
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് കണ്ടെത്തിയ ഗുണ്ട് പോലുള്ള വസ്തു

ഗുരുവായൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് കണ്ടെത്തിയ ഗുണ്ട് പോലുള്ള വസ്തു അരമണിക്കൂറോളം പരിഭ്രാന്തി പരത്തി. സ്റ്റാൻഡിലെ ശൗചാലയത്തോട് ചേർന്നാണ് സുരക്ഷചുമതലയുള്ള ഉദ്യോഗസ്ഥൻ സംശയകരമായ വസ്തുകണ്ടത്. തുടർന്ന് പൊലീസിനെ അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോൾ മത്സ്യബന്ധന വലകളിൽ കെട്ടുന്ന വസ്തുവാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് എല്ലാവർക്കും ആശ്വാസമായത്.