എടമുട്ടം: ദേശീയപാത 6 ൽ പയച്ചോട് ചരക്ക് ലോറി ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 65 വയസോളം തോന്നിക്കും. ഇന്നലെ രാവിലെയായിരുന്നു അപകടം. ഇടിച്ചു വീണയാളുടെ തലയിൽ കൂടി ലോറി കയറിയിറങ്ങുകയായിരുന്നു. മ്യതദേഹം തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. വലപ്പാട് പൊലീസ് കേസെടുത്തു.