 
തൃശൂർ: തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള കോൺഗ്രസിലെ കലാപം അവസാനിക്കുന്നില്ല. കോഴിക്കോടിനും തിരുവനന്തപുരത്തിനും പിന്നാലെ തൃശൂർ നഗരത്തിലും നേതൃത്വത്തിനെതിരെ ഫ്ളക്സ് ബോർഡുകൾ ഉയർന്നു. കെ. മുരളീധരൻ എം.പിയെ അനുകൂലിച്ചാണ് ഫ്ലെക്സും പോസ്റ്ററുകളും വന്നിരിക്കുന്നത്. മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്നെഴുതിയ ബോർഡുകൾ തശൂർ സ്വരാജ്റൗണ്ടിൽ വിവിധയിടങ്ങളിലായി യൂത്ത് കോൺഗ്രസ് – കെ.എസ്.യു കമ്മിറ്റിയുടെ പേരിലാണ് സ്ഥാപിച്ചിരിക്കുന്നത്.