waste

തൃശൂർ: ഒരു കാലത്ത് മാലിന്യങ്ങളുടെ ശവ പറമ്പായിരുന്ന ലാലൂർ അടുമുടി മാറുമ്പോഴും തൃശൂർ നഗരത്തിലിപ്പോഴും മാലിന്യം കുന്നുകൂടുന്നു. തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപമുള്ള ഒ.ഡബ്ല്യു.സി പ്ലാന്റ് നിൽക്കുന്ന പ്രദേശത്താണ് മാലിന്യം കുന്നുകൂടുന്നത്. ഇവിടെ മാലിന്യം വേർതിരിച്ച് ജൈവ വളമാക്കി സംസ്കരിക്കാനായിരുന്നു പദ്ധതിയെങ്കിലും അതെല്ലാം ക്രമേണ നിലയ്ക്കുകയായിരുന്നു. ഇപ്പോൾ ഇവിടെ മാലിന്യം കുന്നുകൂടി കിടക്കുന്ന അവസ്ഥയാണുള്ളത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ മിക്കതും ഇവിടേക്കാണ് എത്തുന്നത്.

മാലിന്യങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് ഉൾപ്പടെ വേർതിരിക്കുന്ന പ്രവർത്തനങ്ങളാണ് ദുഷ്ക്കരം. മാലിന്യങ്ങൾ കുമിഞ്ഞ് കൂടി കിടക്കുന്ന ഈ അവസ്ഥക്കെെതിരെ നേരത്തെ കോർപ്പറേഷനിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. മഹാമാരി ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ പെരുകുമ്പോഴും ഇവിടെ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കാൻ അധികൃതർ തയ്യാറാകുന്നില്ല.

ലാലൂരിന് പുത്തൻ മുഖം

ഒരു കാലത്ത് തൃശൂരിന്റെ മാലിന്യ തൊട്ടിയായി അറിയപ്പെട്ടിരുന്ന ലാലൂരിന് പുത്തൻ മുഖം കൈവന്നിരിക്കുകയാണ്. തൃശൂരിലെ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന ട്രെഞ്ചിംഗ് ഗ്രൗണ്ടായിരുന്ന ലാലൂരിൽ ഐം.എം വിജയന്റെ പേരിൽ സ്പോർട്സ് കോംപ്ലക്സ് ഉയർന്ന് കൊണ്ടിരിക്കയാണ്. എ.സി.മൊയ്തീൻ കായിക മന്ത്രിയായിരിക്കെയാണ് ലാലൂരിലെ 15 ഏക്കർ സ്ഥലത്ത് 70 കോടി രൂപ ചെലവഴിച്ച് സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകുന്നത്. സ്പോർട്സ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

മാലിന്യങ്ങൾ ഘട്ടം ഘട്ടമായി മാറ്റിക്കൊണ്ടിരിക്കുന്നു

ലാലൂരിലെ മാലിന്യങ്ങൾ ഘട്ടം ഘട്ടമായി അവിടെ നിന്ന് മാറ്റിക്കൊണ്ടിരിക്കയാണെന്നും പദ്ധതി പൂർത്തിയാക്കുന്നതോടെ മാലിന്യങ്ങളുടെ ശവപറമ്പെന്ന ലാലൂരിന്റെ നാമധേയം മാറുമെന്നും അരണാട്ടുകര

അനൂപ് ഡേവിസ് കാട,ഡിവിഷൻ കൗൺസിലർ