cash-award-vitj
പെരിഞ്ഞനം ഈസ്റ്റ് എസ്.എൻ.ഡി.പി ശാഖ അംഗങ്ങളുടെ മക്കൾക്ക്കാഷ് അവാർഡ് ശാഖ പ്രസിഡന്റ് ഇ.ആർ.കാർത്തികേയൻ വിതരണം ചെയ്യുന്നു.

കയ്പമംഗലം: പെരിഞ്ഞനം ഈസ്റ്റ് എസ്.എൻ.ഡി.പി ശാഖായോഗം അംഗങ്ങളുടെ മക്കളിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ഇ.ആർ. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി അംഗവും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ ഹരിശങ്കർ പുല്ലാനി, ശാഖാ സെക്രട്ടറി പി.ഡി. ശങ്കരനാരയണൻ, വൈസ് പ്രസിഡന്റ് എം.കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ശാഖാ കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു.

കെ.എ. ഗോപിക, കെ.പി. അഞ്ജനൗ, സി.എ. അഭിജൽ, അഞ്ജന ജ്യോതി, സപര്യ കൃഷ്ണ, കെ.എസ്. അവിനാശ്, ആദിത് ശശീന്ദ്രൻ, സി.എ. ആദിലക്ഷ്മിഎന്നിവരാണ് അവാർഡിന് അർഹരായവർ.