 
കയ്പമംഗലം: സുബ്രഹ്മണ്യ സേവാസംഘം ദേവമംഗലം ക്ഷേത്രം 2021 ഉത്സവാഘോഷം തീരുമാനിക്കാനായി വിശേഷാൽ പൊതുയോഗം നടത്തി. എസ്.എൻ.ഡി.പി യോഗം ദേവമംഗലം ശാഖാ ഗുരുമന്ദിരത്തിൽ ചേർന്ന യോഗത്തിൽ ക്ഷേത്ര നാദസ്വര തകിലുമേള വിദ്വാൻ ഗിരീഷിന്റെയും ക്ഷേത്രത്തിന്റെ അഭ്യുദയകാംക്ഷിയും ഭക്തനുമായിരുന്ന ചോപ്പുള്ളി ഡോ. രവീന്ദ്രനാഥിന്റെയും നിര്യാണത്തിൽ ക്ഷേത്രം പി.ആർ. ഒ സത്യൻ കുറൂട്ടിപറമ്പിൽ അനുശോചിച്ചു. ക്ഷേത്രം പ്രസിഡന്റ് ചന്ദ്രൻ വെട്ടിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
ഉത്സവാഘോഷ കമ്മിറ്റി ട്രഷറർ രാജൻ തറയിൽ കഴിഞ്ഞ ഉത്സവത്തിന്റെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ക്ഷേത്രം സെക്രട്ടറി ശിവൻ തറയിൽ, രാധാകൃഷ്ണൻ തറയിൽ, മല്ലിനാഥൻ അണക്കത്തിൽ, രാമു ചക്കാലക്കൽ, വിശ്വംഭരൻ തറയിൽ, കൊച്ചുതാമി തറയിൽ ,വിശ്വംഭരൻ തറയിൽ ,ബിന്ദു എന്നിവർ സംസാരിച്ചു. 2021 ലെ ഉത്സവം ആനയും കാവടിയും മേളങ്ങളും കലാപരിപാടികളും ഒഴിവാക്കി താന്ത്രിക വിധിപ്രകാരം ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പൂജാദി കർമ്മങ്ങളുമായി ചെലവ് ചുരുക്കി നടത്താമെന്ന് തീരുമാനിച്ചു.