കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ് നിലനിറുത്തി. 15 ഡിവിഷനിൽ 14 ഉം വിജയിച്ചാണ് എൽ.ഡി.എഫ്.അധികാരത്തിലേക്ക് വീണ്ടുമെത്തിയത്. ഒരു ഡിവിഷനിൽ യു.ഡി.എഫ് വിജയിച്ചു.എൽ.ഡി.എഫ് ജയിച്ച ഡിവിഷനുകൾ. ചെന്ത്രാപ്പിന്നി: എം.കെ ഫൽഗുണൻ, എടത്തിരുത്തി: നൗമി പ്രസാദ്, കയ്പമംഗലം സി.എസ്. സലീഷ്, പെരിഞ്ഞനം: കെ.എ. കരീം, മതിലകം: ഷീബ ബാബു, എസ്.എൻ. പുരം: സി.കെ.ഗിരിജ, പനങ്ങാട്: മിനി ഷാജി, എടവിലങ്ങ്: അഡ്വ. മോനിഷ ലിജിൻ, അത്താണി: കെ.കെ. വത്സമ്മ, അഴീക്കോട്: മുഹമ്മദ് സഗീർ, എറിയാട്: കെ.എ. ഹസ്ഫൽ , പി.വെമ്പല്ലൂർ: ശോഭന ശാർങ്ഗധരൻ, കൂളിമുട്ടം: ഹഫ്‌സ ഒഫൂർ, കടപ്പുറം: ആർ.കെ. ബേബി. യു.ഡി.എഫ് ജയിച്ച ഡിവിഷൻ കൂരിക്കുഴി: വി.എസ് ജിനേഷ്. സി.പി.എമ്മിലെ സി.കെ.ഗിരിജ പ്രസിഡന്റ് ആവാനാണ് സാദ്ധ്യത.

നേരത്തെ എൽ.ഡി.എഫ് 13, യു.ഡി.എഫ് 1, വെൽഫെയർപാർട്ടി 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.