 
തൃശൂർ: കോർപറേഷൻ ആര് ഭരിക്കുമെന്നത് സംബന്ധിച്ചു അനിശ്ചിതത്വം ഇനിയും നീങ്ങിയില്ല. കോൺഗ്രസ് വിമതൻ എം. കെ. വർഗീസ് ആരെ പിന്തുണക്കും എന്നത് സംബന്ധിച്ചു ഇതുവരെയും വ്യക്തമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. വർഗീസ് എൽ. ഡി. എഫിനെ പിന്തുണക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യതവണ മേയർ സ്ഥാനം നൽകുന്നതിനോട് സിപിഎം എതിർപ്പ് ഉയർത്തിയിരുന്നു. എന്നാൽ ഇന്നലെ ചേർന്ന ഇടതു മുന്നണിയോഗത്തിൽ ഭരണം നിലനിറുത്താൻ വീട്ടുവീഴ്ചകൾ വേണമെന്ന നിലപാട് പല നേതാക്കളും ഉയർത്തി. ആദ്യതവണ പാർട്ടി മേയർ സ്ഥാനം വഹിച്ച ശേഷം വർഗീസിന് കൈമാറാം എന്നാണ് സിപിഎം പറയുന്നത്. ഇത് വിശ്വാസത്തിലെടുക്കാൻ വർഗീസ് തയാറായിട്ടില്ല. പുല്ലഴി ഡിവിഷൻ വിജയിച്ചു തങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചാലും വർഗീസിനെ മേയർ ആക്കാമെന്നു സിപിഎം ഉറപ്പ് നൽകിയിട്ടുണ്ട്.അതിനിടെ വർഗീസിനെ ഒപ്പം നിറുത്താൻ ഹൈക്കാമാൻഡ് തലത്തിൽ ഉള്ള ഇടപെടൽ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.