തൃശൂർ: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡൻറും മുൻ ഗതാഗത മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ ഒന്നാംചരമ വാർഷികത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന ഉപാദ്ധ്യക്ഷൻ .പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ ടി.കെ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതിഅംഗം .എ.വി. വല്ലഭൻ, മഹിളാ കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി എം. പത്മിനി, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ അനുസ്മരിച്ചു.