cycle-
കാർബൺ നിർമ്മിത വിദേശ സൈക്കിളുമായി റോണി പുലീക്കോടൻ

പാവറട്ടി : മൂന്ന് ലക്ഷത്തിന്റെ കാർബൺ നിർമ്മിത വിദേശ സൈക്കിൾ സ്വന്തമാക്കി തൊയക്കാവ് സ്വദേശിയായ റോണി പുലിക്കോടൻ. പൂർണമായും കാർബൺ മെറ്റീരിയിൽ ഉപയോഗിച്ച് നിർമ്മിച്ച സൈക്കിളിന് ഏഴ് കിലോ മാത്രമാണ് തൂക്കമുള്ളത്. പ്രധാനമായും സ്‌പോർട്‌സ് മത്സരങ്ങൾക്കാണ് ഇത്തരം സൈക്കിളുകൾ ഉപയോഗിക്കുന്നത്. തൊയക്കാവ് സൈക്കിൾ ക്ലബ് അംഗമായ റോണി, ഫ്രാൻസ് ആസ്ഥാനമായ ക്ലബ് സംഘടിപ്പിക്കുന്ന ദീർഘദുര സൈക്ലിംഗ് ഇവന്റുകളിൽ പങ്കെടുത്ത് വിജയിയായിട്ടുണ്ട്. ഇതിന് പുറമെ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മാസ്റ്റർ 40 പ്ലസ് കാറ്റഗറി മത്സരങ്ങളിൽ പല തവണ വിജയം നേടിയിട്ടുണ്ട്. തൊയക്കാവ് സൈക്കിൾ ക്ലബിന്റെ നേതൃതത്തിലുള്ള പ്രഭാത സവാരികളും ഞായറഴ്ചകളിലെ ദീർഘദൂര യാത്രകളിലും ഇദ്ദേഹം സ്ഥിരമായി പങ്കെടുക്കാറുണ്ട്.