1
തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് സംഘടിപ്പിച്ച സ്വീകരണ സമ്മേളനം മന്ത്രി. എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു

വടക്കാഞ്ചേരി: സംസ്ഥാനത്തെ ഭവന രഹിതരായ നിർധന വിഭാഗങ്ങൾക്ക് സുരക്ഷിത പാർപ്പിടമൊരുക്കാനുള്ള പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. നായരങ്ങാടിയിൽ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായവർക്കുള്ള സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങളിൽ പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും പൂർത്തിയാക്കുക എന്നതാണ് ഇടതു സർക്കാരിന്റെ നയം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിനെതിരെ കുപ്രചരണങ്ങൾ നടത്തിയവരെ ജനം തിരിച്ചറിഞ്ഞെന്നു പറഞ്ഞ മന്ത്രി തെക്കുംകര പഞ്ചായത്തിലെ 2000 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന വട്ടായി കുടിവെള്ള പദ്ധതി നാടിന് തന്നെ അഭിമാനമാണെന്നും കൂട്ടിച്ചേർത്തു.