പാവറട്ടി: എൽ.ഡി.എഫിന്റെ കുത്തകയായ എളവള്ളിയിൽ കരുത്തുകാട്ടി ഭരണം നിലനിറുത്തിയെങ്കിലും സീറ്റ് കുറഞ്ഞതും പ്രസിഡൻ്റാവാൻ സാദ്ധ്യതാലിസ്റ്റിലുള്ള കെ.കെ. പ്രസന്നയുടെ തോൽവിയും ഇടതുക്യാമ്പിനെ ഞെട്ടിച്ചു. കഴിഞ്ഞതവണ 16 ൽ 13 വാർഡുകൾ നേടിയ എൽ.ഡി.എഫിന് ഇത്തവണ ലഭിച്ചത് 10 വാർഡുകൾ മാത്രം. 2 സീറ്റ് ഉണ്ടായിരുന്ന യു.ഡി.എഫ് 4 സീറ്റ് നേടി. 2 സീറ്റ് നേടിയ എൻ.ഡി.എ 9 വാർഡുകളിൽ രണ്ടാം സ്ഥാനത്താണ്. ഒരു വാർഡിൽ 4 വോട്ടിനാണ് തോറ്റത്. ചിറ്റാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റുകുടിയയ ജിയോ ഫോക്സും സനൽ കുന്നത്തുള്ളിയുമാണ് പ്രസിഡൻ്റാവാൻ സാധ്യതയുള്ളവർ.