ചേർപ്പ്: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ഉൾപ്പെട്ട ചേർപ്പ്, വല്ലച്ചിറ ,അവിണിശേരി, പാറളം ഗ്രാമപഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് രാവിലെ 10ന് നടക്കും.ചേർപ്പിൽ യു.ഡി.എഫും, വല്ലച്ചിറ പാറളം പഞ്ചായത്തുകളിൽ എൽ.ഡി.എഫും, അവിണിശേരിയിൽ ബി.ജെ.പിക്കുമാണ് മുൻതൂക്കമുള്ളത്. അവിണിശേരിയിൽ ബി.ജെ.പിയിൽ നിന്ന് ഭരണം വെട്ടി പിടിക്കാൻ എൽ.ഡി.എഫ്, യു.ഡി.എഫ് സഖ്യ കൂട്ടുമുന്നണിക്കും കളമൊരുങ്ങുന്നുണ്ട് 'സജീവ ചർച്ചകൾ നടക്കുന്നതിനാൽ 30 നകം മാത്രമെ കൂട്ടുമുന്നണിയെ കുറിച്ച് ധാരണയിലെത്തുകയെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.