കൊടുങ്ങല്ലൂർ:സവർണ മുന്നാക്ക സംവരണ നിയമവും പി.എസ്.സി റൊട്ടേഷൻ ചാർട്ടും ഉയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംയുക്ത സാമുദായിക രാഷ്ട്രീയ പ്രക്ഷോഭ സമിതിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. പടിഞ്ഞാറെ നടയിലുള്ള ശ്രീകുമാര സമാജം ഹാളിൽ ശില്പശാല എം ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു. എൻ.ബി അജിതൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ് മുരളി, സുദേഷ് എം.രഘു, ഡോ. അമൽ സി.രാജൻ, പ്രശാന്ത് അപ്പൂൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പി.വി.സജീവ് കുമാർ സംസാരിച്ചു.