തൃശൂർ: കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 2020-23 വർഷത്തേക്കുള്ള രണ്ടാം പാദ രജിസ്ട്രേഷൻ ആരംഭിച്ചു. http://yip.kerala.gov.in എന്ന പോർട്ടലിൽ ഡിസംബർ 31 വരെ രജിസ്ട്രേഷൻ നടത്താം. സ്കൂൾ, കോളേജ് വിദ്യാർത്ഥികളിൽ നിന്നുള്ള ഇന്നൊവേറ്റർമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി വൈ.ഐ.പിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക് 0471 233 44 72, 233 2920.