 
പുതുക്കാട്:ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍സ് സ്ഥാനാര്‍ത്ഥി സി.സി.സോമന്‍ ഇത്തവണയും പിടിച്ചെടുത്തത് സി.പി.എം സീറ്റ്. തുടര്‍ച്ചയായി സിപിഎം പ്രതിനിധികള്‍ വിജയിച്ചു വന്നിരുന്ന വാര്‍ഡാണ് ഒന്ന്. ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച സരിത രാജേഷ് നൂറ്റമ്പതില്‍പരം വോട്ടുകള്‍ക്ക് വിജയിച്ച വാര്‍ഡാണ് സോമന്‍ പിടിച്ചെടുത്തത്.2000 ലും 2005ലും സോമന്‍ പിടിച്ചെടുത്ത വാര്‍ഡുകള്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു. സി.പി.എമ്മിന്റെ കുത്തക സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നിയോഗിക്കുമ്പോഴെല്ലാം വിജയിച്ച ചരിത്രമാണ് സോമന്റേത്.
ട്രേഡ് യൂണിയന്‍ നേതാവും എം.എല്‍.എയുമായിരുന്ന സി.ജി.ജനാര്‍ദ്ദനനോടൊപ്പം ഒട്ടേറെ ട്രേഡ് യൂണിയനുകളുടെയും ഭാരവാഹിയായിരുന്നു. സ്വാമിയാര്‍ക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഭരണസമിതി സെക്രട്ടറിയും എസ്.എന്‍.ഡി.പി പുതുക്കാട് യൂണിയന്‍ കമ്മിറ്റി അംഗവുമാണ്.