ccccc

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിന്റ സമാധാനത്തിനും വികസനത്തിനും മതേതരത്വത്തിനും വേണ്ടി സ്വതന്ത്ര നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പാർട്ടിയുടെ ഏക കൗൺസിലർ വി.എം ജോണി അറിയിച്ചു.എൽ.ഡി.എഫ് വികസന വിരുദ്ധരും അക്രമ രാഷ്ട്രീയത്തിന്റ വക്താക്കളുമാണ്. ബി.ജെ.പി വർഗ്ഗീയത വളർത്തി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരാണ്. അതിനാൽ ഈ രണ്ട് കക്ഷികളെയും പിന്തുണക്കാതെ സ്വതന്ത്ര നിലപാടായിരിക്കും താൻ സ്വീകരിക്കുന്നതെന്ന് ജോണി വ്യക്തമാക്കി. യു.ഡി.എഫിനുണ്ടായ തിരിച്ചടിയുടെ പാഠം ഉൾക്കൊണ്ട് പാർട്ടി തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകും. 44 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 22 സീറ്റും പ്രതിപക്ഷമായ ബി.ജെ.പി ക്ക് 21സീറ്റുമാണ് ഉള്ളത്. കോൺഗ്രസിന് ഒരു അംഗവും.നഗരസഭയിൽ എൽ .ഡി.എഫിനും ബി.ജെ.പിക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ യു.ഡി.എഫ് അംഗത്തിന്റെ നിലപാട് നിർണ്ണായകമായിരിക്കും.