കൊടുങ്ങല്ലൂർ: കെ.എസ്. ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലുർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്യത്തിൽ പെൻഷൻ സംരക്ഷണദിനം ആചരിച്ചു. ചാപ്പാറ ഡിവിഷൻ ഓഫീസ് പരിസരത്ത് നടന്ന യോഗം സംസ്ഥാന സമിതി അംഗം കെ.ആർ. രാജൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ഡിവിഷൻ പ്രസിഡന്റ് സി.വി. ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി കെ.എൻ. രാമൻ,ഡിവിഷൻ സെകട്ടറി എ.ബി. മുഹമ്മദ് സഗീർ, ജോയിന്റ് സെക്രട്ടറി എ. ഉണ്ണിക്കൃ2ഷ്ണൻ എന്നിവർ സംസാരിച്ചു.