മാള: പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി ആറാംവാർഡിൽ ചരിത്രവിജയം നേടിയ അനില സുനിൽ വോട്ടർമാരുടെ അനുഗ്രഹംതേടി വീടുകളിലെത്തി. പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് നന്ദി അറിയിക്കാനും പിന്തുണ അഭ്യർത്ഥിക്കാനും അനുഗ്രഹത്തിനുമായി വീടുകളിലെത്തിയത്. അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസും നൽകി​. വാർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് എൻ.ഡി.എ സ്ഥാനാർത്ഥി വിജയിച്ചത്.