 
ചാവക്കാട്:എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ഗുരുപൂർണ്ണിമ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ഗുരുവായൂർ യൂണിയൻ ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ഭദ്രദീപം തെളിയിച്ചു.യോഗം ഡയറക്ടർ ബോർഡ് അംഗം എ.എസ്.വിമലനന്ദൻ മാസ്റ്റർ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷൺമുഖൻ,യൂണിയൻ കൗൺസിലർമാരായ കെ.കെ.രാജൻ,കെ.ജി.ശരവണൻ,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ,സതി വിജയൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.ഗുരുപൂജ,അഷ്ടോത്തര നാമാവലി,ഗുരു പുഷ്പാഞ്ജലി എന്നിവയും നടന്നു.തുടർന്ന് ചതയം കലാവേദിയുടെ നേതൃത്വത്തിൽ ഭജൻസന്ധ്യയും നടത്തി.