വാടാനപ്പിള്ളി: ചേറ്റുവ- പുളിക്കകടവ് പുഴയോരത്ത് കോഴിമാലിന്യം നിക്ഷേപിച്ചയാൾ വാഹനസഹിതം പിടിയിലായി. പടന്ന ചാക്കേരി തിലകനാണ് (59) പിടിയിലായത്. മാലിന്യം നിക്ഷേപിക്കാൻ ഉപയോഗിച്ച എയ്സ് വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഭാത നടത്തത്തിനു പോയവരാണ് മാലിന്യം നിക്ഷേപിക്കുന്നതു കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. സി.സി.ടിവി ദ്യശ്യങ്ങളിലൂടെ വാഹനം കണ്ടെത്തുകയായിരുന്നു. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ. ബിജോയ്, എസ്.ഐമാരായ കെ.ജെ. ജിനേശ്, വിവേക് നാരായണൻ എന്നിവരുടെ നേതൃത്വത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.