visit-at-cheraman-pally
ദേശീയ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉപാദ്ധ്യക്ഷൻ അത്തിഫ് റഷീദ് ചേരമാൻ ജുമാ മസ്ജിദ് സന്ദർശിക്കാൻ എത്തിയപ്പോൾ

കൊടുങ്ങല്ലൂർ: ദേശീയ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഉപാദ്ധ്യക്ഷൻ അത്തിഫ് റഷീദ് ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചു. ചേരമാൻ പള്ളി സന്ദർശിക്കണമെന്ന ഏറെക്കാലത്തെ ആഗ്രഹമാണ് പൂവണിഞ്ഞതെന്ന് മഹല്ല് കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു. നിർമ്മാണം നടന്നുവരുന്ന പൗരാണിക മസ്ജിദിന്റെ വാസ്തുശിൽപകലയിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. പള്ളിയുടെ നിർമ്മാണം പൂർത്തികരിച്ചതിനുശേഷം ഒരിക്കൽകൂടി നമസ്‌കരിക്കാനെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ എസ്.ഷാനവാസും മഹല്ല് പ്രസിഡന്റ് ഡോ. പി.എ മുഹമ്മദ് സഈദും ചേർന്ന് അത്തിഫ് റഷീദിനെ സ്വീകരിച്ചു.

സംസ്ഥാന ന്യൂന പക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ വഖഫ് കൗൺസിൽ അംഗം അഡ്വ. നൗഷാദ്, ജില്ലാ കളക്ടർ എസ്.ഷാനവാസ്, മഹല്ല് പ്രസിഡന്റ് ഡോ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ് .എ . അബ്ദുൽ ഖയ്യും എന്നിവർ സംസാരിച്ചു.