വാടാനപ്പിള്ളി : എങ്ങണ്ടിയൂർ പള്ളിക്കടവത്ത് മൂന്നുംകൂടിയ സെൻററിൽ തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ വാടാനപ്പിള്ളി പൊലീസ് രജിസ്റ്റർ ചെയ്ത 5 കേസുകളിൽ ഉൾപ്പെട്ട 13 പേരെ അറസ്റ്റുചെയ്തു.
ഏങ്ങണ്ടിയൂർ സ്വദേശികളായ പൂക്കാട്ട് ഷിനോജ് (35), കൊറോട്ട് വീട്ടിൽ അജീഷ് (20), കൂട്ടാല മണികണ്ഠൻ (20), പഞ്ച മിഥുൻ (27), വടക്കേപുരക്കൽ ജിതിൻ (31), മോങ്ങാടി വീട്ടൽ മഹേഷ് (30), തിരുമംഗലത്തു സ്മിജേഷ് (25), ആരിവീട്ടിൽ ദിനേശ് (30), മോങ്ങാടി വിഷ്ണുദാസ് (31), കരിപ്പയിൽ സുബിൻ (40), പള്ളിക്കടവത്ത് സുബിൻ (58), പാറത്തൽ തച്ചപുള്ളി രമേഷ്ബാബു (58 ), തെക്കേടത്തുവീട്ടിൽ സുരേഷ്(53) എന്നിവരാണ് പിടിയിലായത്. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും തുടർന്ന് ആക്രമവും നടന്നു. പള്ളിക്കടവ്ത്ത് ഹോളിഡെയ്സ് എന്ന സ്ഥാപനത്തിലും അതിക്രമം നടന്നിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാടാനപ്പിള്ളി സി.ഐ പി.ആർ. ബിജോയ്, എസ് ഐമാരായ കെ.ജെ. ജനേഷ്, വിവേക് നാരായൺ, എസ്.ഐ ഗോപികുമാർ, എ.എസ്.ഐ മുഹമ്മദ് റാഫി, പൊലീസ് ഓഫീസർമാരായ ജോസ്, മണികണ്ഠൻ, ഗിരീശൻ, അലി, ആൻറണി മാർട്ടിൻ സുമേഷ്, വിനോദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.