bggg
ഇടംവലം ഓ​ഫ​റു​ക​ൾ​ ...... ​തി​ര​ഞ്ഞെ​ടു​ത്ത​ ​തൃ​ശൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അം​ഗ​ങ്ങ​ളു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങി​നു​ശേ​ഷം​ ​കോ​ൺ​ഗ്ര​സ് ​വി​മ​ത​നാ​യി​ ​മ​ത്സ​രി​ച്ച് ​ജ​യി​ച്ച് ​എം.​കെ​ ​വ​ർ​ഗ്ഗീ​സ് ​സീ​റ്റി​ലി​രു​ന്ന് ​ഫോം​ ​പൂ​രി​പ്പി​ക്കു​ന്ന​തി​നി​ടെ​ ​പ​ര​സ്പ​രം​ ​സം​സാ​രി​ക്കു​ന്ന​ ​യു.​ഡി.​എ​ഫ് ​മേ​യ​ർ​ ​സ്ഥാ​നാ​ർ​ത്ഥി​ ​രാ​ജ​ൻ​ ​ജെ.​പ​ല്ല​നും​ ​എ​ൽ.​ഡി.​എ​ഫ് ​മേ​യ​ർ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പി.​കെ​ ​ഷാ​ജ​നും​ ​. ഇ​രു​ ​മു​ന്ന​ണി​ക​ൾ​ക്കും​ ​വ്യ​ക്ത​മാ​യ​ ​ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​എം.​കെ​ ​വ​ർ​ഗ്ഗീ​സ് ​ആ​രു​ടെ​ ​കൂ​ടെ​ ​പോ​കു​ന്നോ​ ​അ​വ​ർ​ക്ക് ​ഭ​രി​ക്കാം​ ​ ഫോ​ട്ടോ​:​ ​റാ​ഫി​ ​എം.​ ​ദേ​വ​സി

കോർപറേഷൻ ആരെന്ന് തീരുമാനം നീളുന്നു

തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയം കൈവരിച്ചവർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തതോടെ അദ്ധ്യക്ഷസ്ഥാനം സംബന്ധിച്ചു ചർച്ചകൾ സജീവമായി.കോർപറേഷൻ, നഗരസഭകൾ എന്നിവിടങ്ങളിൽ 28 നും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളിൽ 30 നും ആണ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. കോർപറേഷനിലും ഏതാനും ചില പഞ്ചായത്തുകളും ഒഴിച്ചാൽ മുന്നണികൾ വ്യക്തമായ ഭൂരിപക്ഷത്തോടെ ആണ് വിജയിച്ചിരിക്കുന്നത്.പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള യോഗങ്ങൾ മുന്നണികളിൽ ആരംഭിച്ചു. ഇടതുമുന്നണിയിൽ കിഴ്‌വഴക്കം പാലിക്കാനാണ് ഏകദേശ ധാരണ. ചില സ്ഥലങ്ങളിൽ മാത്രം സീറ്റുകളുടെ എണ്ണം നോക്കി മാറ്റങ്ങൾ വരുത്താനും ജില്ലാ ഘടകങ്ങൾ താഴെത്തട്ടിലേക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് യു. ഡി. എഫിൽ പ്രധാനമായും ഭൂരിഭാഗം പഞ്ചായത്തുകളിലും കോൺഗ്രസ്‌ തന്നെ ആയിരിക്കും ഭരണത്തലപ്പത്ത് വരിക. എന്നാൽ ആരാകണം എന്നത് സംബന്ധിച്ചു എ - ഐ ഗ്രൂപ്പ് നേതാക്കൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ. നഗരസഭകളിൽ ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും ആണ് യു. ഡി. ഭരണം. ബാക്കി എല്ലായിടത്തും എൽ. ഡി. എഫ് ആണ് ഭരണത്തിൽ. കൊടുങ്ങല്ലൂരിൽ എൽ. ഡി. എഫിനു 22 സീറ്റും ബിജെപിക്ക് 21 സീറ്റുമാണ്‌ ഉള്ളത്. യു. ഡി. എഫിനു ഒരു സീറ്റ്‌ മാത്രം ആണ് ഉള്ളത്.

കോർപറേഷൻ

കോൺഗ്രസ്‌ വിമതൻ എൽ. ഡി. എഫിനു അനുകൂല സമീപനം എടുക്കാൻ സാദ്ധ്യതയേറിയതോടെ കോർപറേഷൻ ഭരണം എൽ. ഡി. എഫ് തന്നെയാകാൻ സാദ്ധ്യതയേറി. ഇന്നലെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ എം. കെ. വർഗീസ് കൂടുതലും എൽ. ഡി. എഫ് നേതാക്കളുമായാണ് സംസാരിച്ചിരുന്നത്. തന്റെ നിലപാട് 24 നു പറയുമെന്ന് വർഗീസ് അറിയിച്ചിട്ടുണ്ട്. ആദ്യ തവണ മേയർ സ്ഥാനം സിപിഎം തന്നെ വഹിക്കാൻ തീരുമാനിച്ചാൽ ലാലൂർ ഡിവിഷനിൽ നിന്ന് വിജയിച്ച പി. കെ. ഷാജൻ ആകും മേയർ. നിയമസഭ തിരഞ്ഞെടുപ്പ് കഴിയുംവരെ സ്വന്തം മേയർ വേണം എന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. രണ്ടുവർഷം മേയർ സ്ഥാനം നൽകാമെന്നാണ് സി.പി.എം വർഗീസിന് നൽകിയിരിക്കുന്ന വാഗ്ദാനം. പുല്ലഴി സീറ്റിൽ ജയിച്ചാലും കരാറിൽ നിന്ന് പിന്മാറില്ലെന്ന ഉറപ്പും നൽകിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത്‌

നേരത്തെയുള്ള കിഴ്‌വഴക്കം തുടർന്നാൽ ജില്ലാ പഞ്ചായത്തിൽ സിപിഐയുടെ പ്രസിഡന്റ്‌ ആകാനാണ് സാദ്ധ്യത. എങ്കിൽ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ സി.പി.ഐയിലെ വി. എസ്. പ്രിൻസ് ആവും പ്രസിഡന്റ്‌. ഇതു സംബന്ധിച്ചു ഈ ആഴ്ച്ച ഇടതുമുന്നണി യോഗം ചേരും. സിപിഎം ആണെങ്കിൽ കർഷക സംഘത്തിന്റെ നേതാവായ പി. കെ. ഡേവിസ് ആവും പ്രസിഡന്റ്‌.