ചാലക്കുടി: ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലും പി.പി.കിറ്റി ധരിച്ച് സത്യപ്രതിജ്ഞ.യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ വേണു കണ്ടുരുമഠത്തിലാണ് ഇത്തരത്തിൽ സത്യവാചകം ചൊല്ലിയത്.മകൻ ചെന്നൈയിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിലാണ് വേണുവും മുൻകരുതൽ എന്ന നിലയിൽ സുരക്ഷാ ആവരണം ധരിച്ചു വന്നത്. മുതിർന്ന അംഗം എം.ഡി.ബാഹുലേയൻ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തു.താലൂക്ക് സപ്ലൈ ഓഫീസർ പി.എ.അയ്യപ്പദാസ് സത്യവാചകം ചൊല്ലിക്കൊടുത്തു.13 അംഗങ്ങളും സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നു.