മാള: മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരി എൻ. ഗീത മുതിർന്ന അംഗമായ ജോസ് മാഞ്ഞൂരാന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ജോസ് മാഞ്ഞൂരാൻ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം നടന്നു.30 ന് പുതിയ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടക്കും.13 അംഗങ്ങളാണ് ഭരണ സമിതിയിലുള്ളത്. എൽ.ഡി.എഫ്.ന് ഒൻപതും യു.ഡി.എഫ്.ന് നാലും അംഗങ്ങളാണുള്ളത്.