1
വടക്കാഞ്ചേരി നഗരസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നു

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ കൗൺസിലർമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.സി.പി.വിത്സൻ വരണാധികാരിയായിരുന്നു. നഗരസഭ കൗൺസിലർമാരിൽ പ്രായം കൂടിയ കൗൺസിലറായ കെ.ടി.ജോയി ആദ്യം സത്യപ്രതിജ്ഞ ചെയ്തു.പിന്നീട് അദേഹം മറ്റുള്ളവർക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ആകെയുള്ള 41 കൗൺസിലർമാരിൽ ഇരുപത്തി ഒമ്പതാം ഡിവിഷനിെ ജോയ് മഞ്ഞില ചില സ്വകാര്യ കാര്യങ്ങളാൽ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയില്ല. സത്യപ്രതിജ്ഞക്ക് ശേഷം ആദ്യ കൗൺസിൽ യോഗം ചേർന്നു കൗൺസിലർ കെ.ടി.ജോയ് അദ്ധ്യക്ഷത വഹിച്ചു.ഈ മാസം 28ന് ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കും.