 
വടക്കാഞ്ചേരി: വൈകല്യത്തെ തോല്പിച്ച് വടക്കാഞ്ചേരി നഗരസഭ കൗൺസിലറായി എത്തിയ യുവാവിന്റെ സത്യപ്രതിജ്ഞചടങ്ങ് വേറിട്ട കാഴ്ചയായി .മങ്കര ഡിവിഷനിൽ നിന്നും വിജയിച്ച വിജേഷ് ഊന്നുവടകളുടെ സഹായത്തോടെയാണ് നഗരസഭയുടെ പടി കയറിയെത്തിയത്.വർഷങ്ങൾക്ക് മുമ്പ് സൈക്കിളിൽ ജോലിക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ട് വലതു കാൽ മുറിച്ചു മാറ്റിയത്. യാതനകൾ ഏറെ സഹിച്ച് ഒരു കാലിൽ ഉയർന്നെഴുന്നേറ്റ ആ വൈകല്യത്തെയും തോല്പിച്ചു.ഒറ്റക്കാലിൽ നടന്ന് ലോട്ടറി വിറ്റും മറ്റും ഉപജീവനം കണ്ടെത്തി.തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ ആദ്യം അല്പം വിഷമം തോന്നി .പിന്നെ രണ്ടും കല്പിച്ച് ഗോദയിലേക്കിറങ്ങി .തിളക്കമാർന്ന വജയമായിരുന്നു വിജീഷിന്റേത്.പൊതുരംഗത്ത് സജ്ജീവമയ ഈ യുവാവ് നാട്ടിൽ താരമാണ്.മികച്ച തബലിസ്റ്റും, വടക്കാഞ്ചേരിയിലെ സ്വനം കലാസാംസ്കാരിക സമിതിയിലെ സജ്ജീവ പ്രവർത്തകനുമാണ്.