വടക്കാഞ്ചേരി: വടക്കാഞ്ചേരി മർച്ചന്റ് അസോസിയേഷന്റെേ ആഭിമുഖ്യത്തിൽ പീടികതൊഴിലാളിക്ക് ചികിത്സാ സഹായം വിതരണം ചെയ്തു.മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ വ്യാപാരികളിൽ നിന്നും പിരിച്ചെടുത്ത അരലക്ഷം രൂപയാണ് ആദ്യഘ ഗഡുവായി വിതരണം ചെയ്തത്. നഗരസഭ കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത് ധനസഹായം വിതരണം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു.കെ.എ. ബാപ്പുട്ടി '. എൽദോ പോൾ, ഷംസുദീൻ, അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.