ks-jaya
കയ്പമംഗലം ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗമായി കെ .എസ്.ജയ സത്യപ്രതിജ്ഞ ചെയ്യുന്നു

കയ്പമംഗലം: ജില്ലാ പഞ്ചായത്തംഗമായി കയ്പമംഗലം ഡിവിഷനിലെ കെ.എസ്.ജയ സത്യപ്രതിജ്ഞ ചെയ്തു.വരണാധികാരി കൂടിയായ ജില്ലാ കലക്ടർ എസ്.ഷാനവാസാണ് സത്യപ്രതിജ്ഞാവാചകം ചൊല്ലികൊടുത്തത്.എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സി.പി.ഐയിലെ കെ.എസ്.ജയ 12541 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.കെ.എസ്.ജയക്ക് 31721 വോട്ടും യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വാണിപ്രയാഗിന് 19180 വോട്ടും എൻ.ഡി.എയിലെ ധന്യ രാജേഷിന് (ബി.ജെ.പി) 12560 വോട്ടും ലഭിച്ചു.സി.പി.ഐയുടെ സിറ്റിംഗ് സീറ്റാണിത്.