തൃശൂർ: ജില്ലയിലെ മഹാമാരി അനുബന്ധ ശുചിത്വ പ്രവർത്തനങ്ങൾക്കായി യൂണിസെഫ് 1,46,26 2 സോപ്പുകൾ എത്തിച്ചു നൽകി. യൂണിസെഫ് വാഷ് ( വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ ) പ്രതിനിധി ബെർണ മേരി ഇഗ്നെഷ്യസ് ജില്ലാ കളക്ടർ എസ്.ഷാനവാസിന്റെ ചേംബറിലെത്തിയാണ് സോപ്പുകൾ കൈമാറിയത്. എ.ഡി.എം റെജി.പി ജോസഫ്, ഹുസൂർ ശിരസ്തേദർ പ്രാൺ സിംഗ് തുടങ്ങിയവർ സന്നിഹിതരായി.