rice

തൃശൂർ.ജില്ലയിൽ ഒന്നാംഘട്ട സംഭരണത്തിന്റെ ഭാഗമായി ഓൺലൈൻ രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്ന് സപ്ലൈകോ സംഭരിച്ചത് 8.33 കോടി രൂപ മൂല്യമുള്ള നെല്ല്. ഡിസംബർ 21 വരെയുള്ള കണക്കു പ്രകാരം 3034 ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചിരിക്കുന്നത്. ഇതിൽ 4.82 കോടി രൂപ വിവിധ ബാങ്കുകളിലൂടെ കർഷകരുടെ അക്കൗണ്ടിൽ ലഭ്യമാക്കിക്കഴിഞ്ഞു. ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കേരള ബാങ്ക്, കനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് കർഷകർക്ക് പി.ആർ.എസ്. വായ്പാ പദ്ധതി പ്രകാരം വായ്പകൾ നൽകി വരുന്നത്.


ലക്ഷ്യം

ഈ വർഷം ജില്ലയിൽ ആകെയുള്ള 28,000 ഏക്കറിൽ, 385 കോടി രൂപ മൂല്യമുള്ള 1.4 ലക്ഷം ടൺ നെല്ല് സംഭരണം നടത്താമെന്നാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്.


സംഭരണ വില
കിലോയ്ക്ക് 27.48 രൂപയാണ് ഈ വർഷത്തെ സംഭരണവില. കേന്ദ്രസർക്കാർ നൽകുന്ന 18.68 രൂപയ്ക്ക് പുറമെ സംസ്ഥാന സർക്കാർ നൽകുന്ന 8.80 രൂപ കൂടി ഉണ്ട്.


രജിസ്റ്റർ ചെയ്തത് 6574 പേർ
ഡിസംബർ 21 വരെയുള്ള കണക്കു പ്രകാരം 6574 പേർ ഓൺലൈനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. തലപ്പിള്ളി താലൂക്കിലാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്4126 പേർ. ഏറ്റവും കൂടുതൽ നെല്ല് സംഭരിക്കാൻ സാധിച്ചതും തലപ്പിള്ളി താലൂക്കിൽ നിന്നുതന്നെ.


സംഭരിച്ച നെൽ
തലപിള്ളി താലൂക്ക് 277 ടൺ

ചാലക്കുടി 231 ടൺ,

ചാവക്കാട്43 ടൺ,

കൊടുങ്ങല്ലൂർ0,

മുകുന്ദപുരം266 ടൺ,

തൃശൂർ254 ടൺ


ഓൺ ലൈൻ റജിസ്‌ട്രേഷൻ
ജനുവരി ഒന്ന് മുതൽ കൊയ്തു വരുന്ന വിളയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ടെന്ന് സപ്ലൈകോ പാഡി മാർക്കറ്റിങ്ങ് ഓഫീസർ അറിയിച്ചു. കർഷകർ http://www.supplycopaddy.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.