ചേർപ്പ്: ഗ്രാമ പഞ്ചായത്തിലേക്ക് വിജയിച്ച യു.ഡി.എഫ് അംഗങ്ങളെ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. 21വാർഡുകളിൽ നിന്നായി 10 യു.ഡി.എഫ് അംഗങ്ങളാണ് വിജയിച്ചത്.2015 ലും യു.ഡി.എഫിന് 10 അംഗങ്ങളാണ് ഉണ്ടായിരുന്നത്. പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം പുറത്തെത്തിയ അംഗങ്ങളെ കെ.പി.സി.സി ട്രഷറർ കൊച്ചു മുഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറി ജോസഫ് പെരുമ്പിള്ളി,കോൺഗ്രസ് ചേർപ്പ് മണ്ഡലം പ്രസിഡന്റ് ജോൺ ആന്റണി എന്നിവർ ചേർന്നാണ് അനുമോദിച്ചത്.