 
അന്തിക്കാട്: മണലൂർ കോപ്പറേറ്റീവ് ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി ചെയ്ത് നിരവധി ഇടപാടുകാരിൽ നിന്ന് കുറി അടക്കുവാനുള്ള തുക കൈപ്പറ്റുകയും അവ ബാങ്കിൽ അടക്കാതിരിക്കുകയും ചെയ്ത സംഭവത്തിൽ ഹേമ എന്നറിയപെടുന്ന ഗീതയെ (46 ) അന്തിക്കാട് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ്, എസ് ഐ കെ.എസ് സുശാന്ത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തതു. നിരവധി ഇടപാടു ക്കാരിൽ നിന്ന് 28 ലക്ഷം രൂപയോളം ഗീത തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇപ്പോഴും നിരവധി പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. കേസ് എടുത്തതിനു ശേഷം ഒളിവിൽ പോയ ഗീതപൊലീസ് നിരീക്ഷണത്തിലായുരുന്നു. ഗീത കാക്കാശ്ശേരി ഭാഗത്തുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് അവിടെ അറസ്റ്റ് രേഖപ്പടുത്തുകയായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. എസ്.ഐ ഷാജു കെ.ഡി,എസ്.ഐ പ്രിജു ടി പി,എസ് സി പിഓ മാരായ സാവിത്രി, രാജി, അജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.