must
വടക്കാഞ്ചേരി സഹകരണ ബാങ്ക് കൗൺസിലർമാർക്ക് നല്കിയ സ്വീകരണ സമ്മേളനം ഡോ.പി.കെ.ബിജു ഉദ്ഘാടനം ചെയ്യുന്നു

വടക്കാഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളും, സഹകരണ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കയെന്നതിലൂടെ പുതിയ വികസന സംസ്കാരം കേരളത്തിൽ രൂപപ്പെടുമെന്ന് മുൻ .എം.പി.പി.കെ.ബിജു.വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാർക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാങ്ക് പ്രസിഡന്റ് എൻ.ടി.ബേബി അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ.പത്മനാഭൻ ,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ ,മേരി തോമസ്, എം.ആർ.അനൂപ് കിഷോർ, എം.ആർ.സോമനാരായണൻ, കെ.ഡി. ബാഹുലേയൻ.പി, എൻ.സുരേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
'