തൃപ്രയാർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ വാർഷികാഘോഷം ഒഴിവാക്കി പതിമൂന്ന് പൈതൃക കലാകാരൻമാരെ തൃപ്രയാർ കളിമണ്ഡലം ആദരിക്കും. വിശ്രമജീവിതം നയിക്കുന്ന ഒാരോ കലാകാരൻമാരെയും വസതിയിലെത്തി ആദരിക്കുമെന്ന് ഭാരവാഹികളായ സദു ഏങ്ങൂർ, കെ. ദിനേശ് രാജാ, കെ.ആർ. മധു എന്നിവർ അറിയിച്ചു. നന്തുണി കലാകാരൻ എം.കെ. ബാലകൃഷ്ണനെ വാർഷികദിനമായ 26 ന് ആദരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിക്കുക.