കൊടുങ്ങല്ലൂർ: പാചകവാതക വിലവർദ്ധന പുന:പരിശോധിക്കണമെന്ന് ആപ്ലിക്കന്റ്സ് ആൻഡ് കൺസ്യൂമേഴ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഓയിൽ കമ്പനികൾ അടിക്കടി പെട്രോൾ, ഡീസൽ വിലവർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതും കേന്ദ്ര സർക്കാർ പാചക വാതകത്തിന് വില വർദ്ധിപ്പിക്കുന്നതും പാചകവാതക സബ്സിഡി നിർത്തലാക്കിയതും മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിലിൽ നിന്നും കച്ചവടത്തിൽനിന്നും വരുമാനം ഗണ്യമായി കുറഞ്ഞ് സാമ്പത്തിക തകർച്ച നേരിട്ടു ണ്ടിരിക്കുന്ന കുടുംബങ്ങളെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന നടപടിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എം.ആർ. നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. തിലകൻ, എം.എസ്. ശ്രീകുമാർ ശർമ്മ, എൻ.കെ. ജയരാജ്, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത്, അഡ്വ. അബ്ദുൾ ഖാദർ കണ്ണേഴത്ത് എന്നിവർ സംസാരിച്ചു.