ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിൽ സത്യപ്രതിജ്ഞ കഴിഞ്ഞ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ സജീവ സാന്നിദ്ധ്യമായിരുന്ന സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് അംഗങ്ങളോടും ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രീയ പ്രതിനിധികളോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.