കൊടുങ്ങല്ലൂർ: മുസരീസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ,ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ സവാരി സംഘടിപ്പിക്കുന്നു. അഴീക്കോട് മുസിരീസ് മുനക്കൽ ബീച്ചിൽ നിന്ന് 25 ന് ആകാശയാത്ര തുടങ്ങും ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. അഴീക്കോട് മാർത്തോമ ദേവാലയം, ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം, ലൈറ്റ് ഹൗസ്, തിരുവഞ്ചിക്കുളം ക്ഷേത്രം തുടങ്ങി ജൂതൻമാർ താമസിച്ചിരുന്ന പ്രദേശങ്ങളും ആകാശയാത്രയിൽ കാണാം. മുസിരീസ് ബീച്ചിൽ നിന്ന് അതിരപിളളിയിലേക്കുള്ള യാത്രയിൽ പ്രകൃതി രമണീയമായ കാഴ്ച മനം കവരും.മുസിരീസ് പ്രദേശങ്ങളിലൂടെയുള്ള ഏഴ് മിനിറ്റ് യാത്രക്ക് 3599 രൂപയും തൃപ്രയാർ ക്ഷേത്രം, സ്‌നേഹതീരം ബീച്ച് തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള 15 മിനിറ്റ് യാത്രക്ക് 6666 രൂപയും മുസിരീസ് ബീച്ചിൽ നിന്ന് അതിരപിള്ളിയിലേക്കുള്ള 30 മിനിറ്റ് യാത്രക്ക് 10999 രൂപയുമാണ് നിരക്ക്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 9400888245,9400888235 കൊടുങ്ങല്ലൂർ മുസിരീസ് ഫ്‌ളയിങ്ങ് ക്ലബ്ബും, അതിരപ്പിള്ളി സിൽവർസ്റ്റോമും സംയുക്തമായാണ് ആകാശയാത്ര സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ എ.ഐ ഷാലിമാർ, പി.വി അശോകൻ, പി.കെ.രാരു എന്നിവർ പങ്കെടുത്തു.