കൊടുങ്ങല്ലൂർ: അഹല്യ കണ്ണാശുപത്രിയുടെ സേവനം കൊടുങ്ങല്ലൂരിലും. മോഡേൺ ഹോസ്പിറ്റൽ അനക്‌സിലാണ് 20ാം മത് ബ്രാഞ്ച് ആരംഭിക്കുന്നത്. ബുധനാഴ്ച രാവിലെ 10ന് പ്രവർത്തനം ആരംഭിക്കും.ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.മോഡേൺ ഹോസ്പിറ്റൽ എം.ഡി ഡോ.എ.കെ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എ അബ്ദുൾ റഷീദ്, കൊടുങ്ങല്ലൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് വി.ആർ പ്രേമൻ എന്നിവർ ആശംസകൾ നേരും. സൗജന്യമായി ബുധനാഴ്ച നേത്ര പരിശോധനയും നടത്തും. വാർത്താ സമ്മേളനത്തിൽ ഡോ: എ.കെ അബ്ദുൾ ലത്തീഫ്, ജയ്‌മോൻ ജോർജ്ജ് എന്നിവർ പങ്കെടുത്തു.