ചാവക്കാട്:തിരുവത്ര ചീനിച്ചുവട്ടിൽ(ചെങ്കോട്ട) സി.പി.എം, ലീഗ് സംഘർഷത്തിൽ ബന്ധപ്പെട്ട് 25 ഓളം സി.പി.എം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി ചാവക്കാട് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം(തിങ്കളാഴ്ച്ച) രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.സംഘർഷത്തിൽ അഞ്ചു യൂത്ത് ലീഗ് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിടെ ലീഗ് ഓഫീസിന് മുകളിൽ കയറി സി.പി.ഐ.എം പ്രവർത്തകർ പാർട്ടി പതാക വീശിയതിന് പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്.