ചേലക്കര: തിരുവില്വാമല ടൗണിൽ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. ചീരക്കുഴി പരേതനായ കാഞ്ഞൂർ മാധവനെഴുത്തച്ഛന്റെ ഭാര്യ ജാനകിയാണ് (79) മരിച്ചത്. തിങ്കളാഴ്ചയാണ് അപകടം. തിരുവില്വാമല ടൗണിൽ ബസ് കാത്തുനിൽക്കുന്നതിനിടയിൽ ബൈക്ക് നിയന്ത്രണംതെറ്റി വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: രുഗ്മിണിദേവി, മുരളികൃഷ്ണൻ, രാമകൃഷ്ണൻ (ബേബി), വിമല, മണികണ്ഠൻ. മരുമക്കൾ: ഗോപിനാഥൻ, ഷൈലജ, പ്രീതി, കൃഷ്ണദാസ്, ചന്ദ്രിക. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.