steephan
സ്റ്റീഫൻ

കൊടുങ്ങല്ലൂർ: ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 40 ലിറ്റർ വാഷുമായി ഒരാളെ കൊടുങ്ങല്ലൂർ റേഞ്ച് എക്‌സൈസ് അറസ്റ്റുചെയ്തു. മടത്തുംപടി സ്വദേശി പഞ്ഞിക്കാരൻ സ്റ്റീഫൻ (40) എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം. പ്രവീൺ, എക്‌സൈസ് ഉദ്യോഗസ്ഥരായ പി.ആർ. സുനിൽകുമാർ, ടി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്‌.