 
തൃശൂർ: വൈലോപ്പിള്ളി സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച മഹാകവി വൈലോപ്പിള്ളിയുടെ മുപ്പത്തിയഞ്ചാമത് ചരമ വാർഷികാചരണ പരിപാടിയിൽ വൈലോപ്പിള്ളി ജയന്തി പുരസ്കാരം നിരൂപകനായ ആത്മാരാമന് വൈശാഖൻ സമ്മാനിച്ചു. വൈലോപ്പിള്ളി കവിതാ പുരസ്കാരം ഡോ. പി.വി. കൃഷ്ണൻനായർ യുവകവി എം. ജീവേഷിന് നൽകി. ഡോ. എസ് കെ. വസന്തൻ യോഗം ഉദ്ഘാടനം ചെയ്തു. ഇടശേരി സ്മാരക സമിതി തയ്യാറാക്കിയ വൈലോപ്പിള്ളി കവിതയുടെ ബിബ്ലിയോഗ്രാഫി സമിതി പ്രസിഡന്റ് പ്രൊഫ. കെ.വി. രാമകൃഷ്ണൻ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന് നൽകി പ്രകാശിപ്പിച്ചു . പ്രൊഫ. എം. ഹരിദാസ്, ഇ. മാധവൻ, ഡോ. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മുരളി പുറനാട്ടുകര വൈലോപ്പിള്ളി കവിതകളുടെ സംഗീതാവിഷ്കരണം നടത്തി.