കേച്ചേരി : പുറ്റേക്കര ഏഴാംകല്ല് സെന്ററിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് വഴിയാത്രക്കാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. വഴിയാത്രികൻ പുറ്റേക്കര സ്വദേശി ആളൂർ വീട്ടിൽ ഔസേപ്പിന്റെ മകൻ വർക്കി(65), ബൈക്ക് യാത്രക്കാരും കോഴിക്കോട് സ്വദേശികളുമായ നല്ലടത്ത് വീട്ടിൽ സുരേഷിന്റെ മകൻ നിതീഷ്(20), മങ്കാവുംവീട്ടിൽ ഹരികൃഷ്ണൻ(20) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.