വെള്ളാങ്ങല്ലുർ: സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പെൻഷൻ ദിനാചരണം നടത്തി. യൂണിയൻ മുൻ ബ്ലോക്ക് പ്രസിഡന്റ് പി. ഐ. ബാലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. ടി. ചാക്കുണ്ണി അദ്ധ്യക്ഷനായി. പി. സി. വിശ്വനാഥൻ, എം. കെ. കമലമ്മ, ടി. എൽ. സെബാസ്റ്റ്യൻ, ഇ. എ. ലോറൻസ്, യു. ചന്ദ്രശേഖരൻ, കെ. വി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.