വെള്ളാങ്ങല്ലുർ: കോണത്തുകുന്ന് മനയ്ക്കലപ്പടി ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം വെള്ളിയാഴ്ച നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾക്ക് തുടക്കമായി. വ്യാഴാഴ്ച രാവിലെ ആറുമുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് 6.30ന് നിറമാല, ചുറ്റുവിളക്ക് എന്നിവ നടക്കും. വെള്ളിയാഴ്ച രാവിലെ കലശാഭിഷേകം, തുടർന്ന് നാഗപൂജ എന്നിവ നടക്കും. ചടങ്ങുകൾക്ക് തന്ത്രി നകരമണ്ണു ത്രിവിക്രമൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും.