food
ചാലക്കുടി സെന്‌റ് മേരീസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച ബത് ലഹേം അന്നദാന പദ്ധതിയുടെ ഉദ്ഘാടനം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കുന്നു

ചാലക്കുടി: നഗരത്തിലെ അനാഥർക്ക് ഉച്ചഭക്ഷണം നൽകുന്നതിന് ചാലക്കുടി സെന്‌റ് മേരീസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച ബെത്‌ലേഹം പദ്ധതി ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജോസ് പാലാട്ടി അദ്ധ്യക്ഷനായി. ആദ്യഭക്ഷണപ്പൊതി ബിഷപ്പ് തെരുവിന്റെ മക്കൾക്ക് നൽകി. തുടർന്ന് ടൗൺ അസി.ഇമാം ശുഹൈബ് അൽ കൗസരി, കണ്ണമ്പുഴ ക്ഷേത്ര സമിതി വർക്കിംഗ് പ്രസിഡന്റ് കെ.എം. ഹരിനാരായണൻ എന്നിവരും ഉച്ചഭക്ഷണം വിതരണംചെയ്തു. ചാലക്കുടി വൈസ്‌മെൻ ക്ലബ് സംഭാവനചെയ്ത പുതപ്പുകളും അഗതികൾക്ക് സമ്മാനിച്ചു. ബത്‌ലേഹം ഭവനത്തിന്റെ താക്കോൽ സോളമൻ ജോഷി മാളിയേക്കൽ, ബിഷപ്പിന് കൈമാറി.

ഫാ.ഡിന്റോ തെക്കിനിയത്ത്,കൺവീനർ അഡ്വ. സുനിൽ ജോസ്, സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ ഫാ. വർഗീസ് പാത്താടൻ, എസ്.ഐ.എം.എസ് സാജൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ എന്നിവർ പ്രസംഗിച്ചു. മതെരുവിൽ അലയുന്നവർക്ക് എല്ലാദിവസം രാവിലെ 11 മുതൽ ഉച്ചയ്ക്ക്1.30 വരെയാണ് ഫൊറോന പള്ളിയുടെ കവാടത്തിനരികിലെ കൗണ്ടറിൽ നിന്ന് ഭക്ഷണം നൽകുക. താത്പര്യമുള്ളവർ മുൻകൂട്ടി നടത്തിപ്പുകാരെ അറിയിക്കണം.