
ചാലക്കുടി: ദേശീയപാതയിൽ പോട്ട സിഗ്‌നൽ ജംഗ്ഷനിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്രം ഏജന്റ് മരിച്ചു. പോട്ട ഞാറേക്കാടൻ ജോസാണ് (62) മരിച്ചത്. ഏതാനും ദിവസം മുമ്പ് സ്‌കൂട്ടറിൽ മിനിലോറിയിടിച്ചായിരുന്നു അപകടം. ഭാര്യ: ലില്ലി. മക്കൾ: സോണിയ,സഞ്ജു. മരുമകൻ: ജിൻഷോ ബേബി.